കോടികളുടെ നഷ്ടം; അയ്യപ്പ സംഗമത്തിൽ കൈപൊള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ്

ആഗോള അയ്യപ്പ സംഗമം നടത്തിയ വകയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കോടികളുടെ നഷ്ടമെന്ന് സൂചന. 3.40 കോടി രൂപയുടെ നഷ്‌ടമെന്നാണ് സൂചന. ഇത് സംബന്ധിച്ചുള്ള ഓഡിറ്റ് റിപ്പോർട്ട് കഴിഞ്ഞദിവസം ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. ആഗോള അയ്യപ്പ സംഗമം നടത്തിപ്പിന് ദേവസ്വം ബോർഡ് അഡ്വാൻസായി മൂന്ന് കോടി രൂപയാണ് നൽകിയത്. ഇത് സ്പോൺസർഷിപ്പിലൂടെ തിരികെപ്പിടിക്കാം എന്നായിരുന്നു ദേവസ്വം ബോർഡിന്റെ ധാരണ. എന്നാൽ ഈ തുക തിരികെ ലഭിച്ചില്ല. ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിന് ബോർഡിന്റെയോ സർക്കാരിന്റെയോ ഫണ്ട് ഉപയോഗിക്കാൻ പാടില്ല എന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്തുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കിയിരുന്നു. ഇങ്ങനെയിരിക്കെയാണ് ദേവസ്വം ബോർഡിന് ചിലവാക്കിയ പണം തിരികെ ലഭിക്കാതെ വന്നിരിക്കുന്നത്.

Related Articles

Back to top button