‘നിന്നെ എനിക്ക് റേപ് ചെയ്യണം’ എന്ന ആവശ്യവുമായി രാഹുൽ സമീപിച്ചിരുന്നു..വെളിപ്പെടുത്തലുമായി ട്രാൻസ്വുമൺ
പാലക്കാട് എംഎൽഎയും കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കൂട്ടത്തലിനെതിതരെ ഗുരുതര ആരോപണവുമായി ട്രാൻസ്വുമൺ. ‘നിന്നെ എനിക്ക് റേപ് ചെയ്യണം’ എന്ന ആവശ്യവുമായി രാഹുൽ തന്നെ സമീപിച്ചിരുന്നുവെന്ന് ട്രാൻസ്വുമൺ അവന്തിക വെളിപ്പെടുത്തി. ടെലഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി രാഹുൽ തന്നോട് മോശം രീതിയിൽ സംസാരിച്ചിരുന്നുവെന്നും അവന്തിക പറഞ്ഞു.
‘രണ്ടര വർഷത്തിന് മുകളിലായി അയാളെ എനിക്ക് പരിചയമുണ്ട്. അന്ന് വളരെ വർഗർ ആയ രീതിയിലാണ് അയാൾ എന്നോട് സംസാരിച്ചത്. ടെലഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി മേസേജ് അയക്കുകയും ബാംഗ്ലൂരിലേക്കും ഹൈദരാബാദിലേക്കും വരാൻ ആവശ്യപ്പെടുകയും ചെയ്തു. നിന്നെ എനിക്ക് റേപ് ചെ്യ്യണം എന്നായിരുന്നു പറഞ്ഞത്.’– അവന്തിക പറഞ്ഞു.
ഇത്രയും ലൈംഗിക ദാരിദ്രവും വൈകൃതവുമുള്ള ഒരു നേതാവ് ഇപ്പോൾ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നാണ് രാജിവെച്ചത്. എംഎൽഎ സ്ഥാനത്ത് തുടരാൻ അയാൾക്ക് ഒരു യോഗ്യതയുമില്ല.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷമാണ് ഇയാൾ എന്നോട് സംസാരിച്ചത്. ആദ്യം മെസഞ്ചറിൽ ഇങ്ങോട്ട് സന്ദേശം അയക്കുകയും തുടർന്ന് നമ്പർ വാങ്ങുകയുമായിരുന്നു. ടെലഗ്രാമിൽ ഒരിക്കൽ മാത്രം കാണാൻ പറ്റുന്ന രീതിയിലായിരുന്നു മെസേജുകൾ വന്നത്. തെളിവുകളെല്ലാം അയാൾ നശിപ്പിക്കുകയും ചെയ്തു.– അവന്തിക കൂട്ടിച്ചേർത്തു.
ഞാൻ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നായപ്പോൾ നിരവധി തവണ അയാൾ എന്നെ വിളിച്ചുവെന്നും അവന്തിക പറഞ്ഞു. ഫോണിലേക്ക് വന്ന മിസ് കോളുകളുടെ വിവരങ്ങളും ബൈറ്റ് നൽകുന്നതിനിടെ അവന്തിക പരസ്യപ്പെടുത്തി.



