ട്രാൻസ്ജെൻഡർ വിദ്യാർത്ഥിയെ എൻസിസിയിൽ ചേർക്കാൻ കഴിയില്ല..

നിലവിലുള്ള നിയമപ്രകാരം ട്രാൻസ്ജെൻഡർ വിദ്യാർത്ഥിയെ എൻസിസി(നാഷണൽ കേഡറ്റ് കോർപ്സ്)യിൽ ചേർക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. 1948 നാഷണൽ കേഡറ്റ് കോർപ്സ് ആക്ട് പ്രകാരം ഇതിന് അർഹതയില്ല. സ്ത്രീ, പുരുഷ വിദ്യാർത്ഥികൾക്ക് മാത്രമാണ് അനുവാദമെന്നും കോടതി വ്യക്തമാക്കി. ട്രാൻസ്ജെൻഡറായിട്ടുള്ളവർക്ക് എൻസിസിയിൽ ചേരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്മെൻ ആയ ഒരാൾ നൽകിയ അപേക്ഷ ജസ്റ്റിസ് എൻ നാഗരേഷ് തള്ളി.



