മരിക്കും മുൻപ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ നിർണായകം.. ട്രാൻസ്ജെൻഡറുടെ മരണത്തിൽ അന്വേഷണം സുഹൃത്തിലേക്ക്…

ട്രാൻസ്‌ജൻഡറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ സുഹൃത്തിലേക്ക് അന്വേഷണം. താനൂർ സ്വദേശിയായ സുഹൃത്തിനെതിരെ മരിച്ച കമീല പോസ്റ്റ്‌ ഇട്ടിരുന്നു. മരണത്തിനു ഉത്തരവാദി സുഹൃത്ത് എന്നായിരുന്നു ഇൻസ്റ്റഗ്രാമിലെ പോസ്റ്റ്‌. കമീലയുടെ വീഡിയോ സന്ദേശം ആധാരമാക്കിയും അന്വേഷണം നടക്കുന്നുണ്ട്.

വടകര സ്വദേശിയായ കമീല കുറച്ചു നാളായി തിരൂരിൽ ആണ് താമസിച്ചിരുന്നത്. സുഹൃത്തിന്റെ താനൂരിലെ വീട്ടുപറമ്പിലാണ് കമീലയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.മരണത്തിന് ഉത്തരവാദി സുഹൃത്താണെന്നും ഇയാളുടെ വീടിനടുത്ത് പോയി മരിക്കാന്‍ പോവുകയാണെന്നുമാണ് കമീല വീഡിയോയില്‍ പറഞ്ഞിരുന്നത്.

Related Articles

Back to top button