സത്യം തെളിയട്ടെ, അതുവരെ രാഹുൽ മാങ്കൂട്ടത്തെ തള്ളില്ലന്ന് ട്രാൻസ്ജെൻഡർ കോൺഗ്രസ്…
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ട്രാൻസ്ജെൻഡർ അവന്തിക ഉന്നയിച്ച പരാതിയിൽ സത്യം പുറത്ത് വരാതെ രാഹുലിനെ തള്ളാനില്ലെന്ന് ട്രാൻസ്ജെൻഡർ കോൺഗ്രസ്. ആരുടെ ഭാഗത്താണ് സത്യമെന്ന് അന്വേഷണത്തിലൂടെ തെളിയണം. സത്യം അറിയാതെ അതിനെ പിന്തുണയ്ക്കുന്നതിൽ കാര്യമില്ല. ട്രാൻസ്ജെൻഡർ കോൺഗ്രസിലെ ആരും രാഹുലിനെതിരെ ഒരു പരാതിയും പറഞ്ഞിട്ടില്ലെന്ന് ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അമേയ പ്രസാദ് പറഞ്ഞു.
സത്യം പരാതിക്കാരിയായ അവന്തികക്കൊപ്പമെങ്കിൽ പൂർണ്ണമായി അവർക്കൊപ്പം നിൽക്കും. സഹപ്രവർത്തകരോട് രാഹുൽ മാങ്കൂട്ടം മോശമായി പെരുമാറിയിട്ടില്ല. രാഹുൽ തങ്ങളോട് നല്ല രീതിയിൽ പെരുമാറുന്നയാൾ ആണെന്നും പാർട്ടി പ്രവർത്തനങ്ങൾക്ക് പിന്തുണ നല്കിവരുന്നുണ്ടെന്നും പരാതിക്കാരിയുടെ രാഷ്ട്രീയവും പരിശോധിക്കണമെന്നും അമേയ പ്രസാദ് പറഞ്ഞു.