എനിക്ക് നിങ്ങളുടെ ഭര്‍ത്താവില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട്.. സരിനെതിരെ എത്രയും വേഗം പരാതി കൊടുക്കാന്‍ ഉപദേശിച്ച് ഭാര്യ ഡോ.സൗമ്യ സരിന്‍…
സിപിഎം നേതാവ് ഡോ. പി. സരിനെതിരെ ലൈംഗികാരോപണവുമായി ട്രാന്‍സ് യുവതി രംഗത്ത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളെ വിമര്‍ശിച്ച് ഡോ. പി. സരിന്‍ രംഗത്തുവന്നതിന് പിന്നാലെയാണ് ട്രാന്‍സ് യുവതിയും കോണ്‍ഗ്രസ് അനുഭാവിയുമായ രാഗ രഞ്ജിനി ഡോ. സരിനെതിരെ ആരോപണവുമായി എത്തിയത്.കാസര്‍കോട് വെച്ചാണ് തനിക്ക് ഡോ. സരിനില്‍ നിന്ന് മോശം അനുഭവം ഉണ്ടായതെന്നും, അന്നൊരിക്കല്‍ തന്നോടൊപ്പം താമസിക്കാന്‍ ഡോ. സരിന്‍ നിര്‍ബന്ധിച്ചെന്നും രാഗ രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍, വലിയ തോതിലുള്ള പ്രചാരണങ്ങള്‍ക്ക് ശേഷം രാഗ രഞ്ജിനി ഈ പോസ്റ്റ് പിന്‍വലിച്ചു.
അതേസമയം, രാഗ രഞ്ജിനിക്ക് മറുപടിയുമായി പി സരിന്റെ ഭാര്യ ഡോ.സൗമ്യ സരിന്‍ കുറിപ്പിട്ടു. മോശം അനുഭവം ഉണ്ടായ സ്ഥിതിക്ക് നിയമപരമായി തന്നെ മുന്നോട്ട് പോകണമെന്നും താന്‍കൂടെ ഉണ്ടാകുമെന്നും ഏറ്റവും അടുത്തുള്ള പോലിസ് സ്റ്റേഷനില്‍ പോയി എത്രയും വേഗം ഒരു പരാതി സരിന് എതിരെ കൊടുക്കണമെന്നും സൗമ്യ സരിന്‍ കുറിച്ചു.
അതേസമയം പോസ്റ്റ് പിൻവലിച്ചതിനുള്ള വിശദീകരണവും രാഗ നൽകി.കുടുംബപരമായ ബുദ്ധിമുട്ടുകള്‍ മൂലമാണ് പോസ്റ്റ് പിന്‍വലിച്ചതെന്നും, പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് പോകാന്‍ വീട്ടുകാര്‍ സമ്മതിക്കില്ലെന്നും രാഗ രഞ്ജിനി വിശദീകരിച്ചു. ”സത്യത്തിന്റെ മുഖം എത്ര വികൃതമാണ്. തലപൊട്ടി പൊളിയുന്നു. തുറന്നു പറയാന്‍ എനിക്കുണ്ടാകുന്ന ബുദ്ധിമുട്ട്. അപ്പോള്‍ മറ്റുള്ളവരുടെ കാര്യം ആലോചിക്കുക. ഞാന്‍ ഇട്ട പോസ്റ്റ് പിന്‍വലിച്ചത് എനിക്ക് കുടുംബത്തില്‍ നിന്ന് ബുദ്ധിമുട്ടുള്ളതുകൊണ്ടാണ്. പാര്‍ട്ടി പ്രവര്‍ത്തനത്തിനു പോകാന്‍ വീട്ടുകാര്‍ സമ്മതിക്കില്ല” എന്നാണ് അവർ കുറിച്ചത്.