ഓടുന്ന ട്രെയിനിന് നേരെ കല്ലേറ്; പേട്ടയ്ക്ക് സമീപത്ത്.. മാവേലി എക്‌സ്പ്രസിന് നേരെ ആക്രമണം

തിരുവനന്തപുരത്ത് ട്രെയിനിന് നേരെ കല്ലേറ്. ഇന്ന് രാത്രി ഏഴരയോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട തിരുവനന്തപുരം-മംഗളൂരു ജങ്ഷൻ 16604 നമ്പർ മാവേലി എക്‌പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു കല്ലേറ്. ട്രെയിനിൻ്റെ എഞ്ചിനോട് ചേർന്ന് ലോക്കോ പൈലറ്റ് ഇരിക്കുന്ന ഭാഗത്തേക്കാണ് കല്ലേറുണ്ടായത്.

ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റെയിൽവെ അധികൃതർ നൽകുന്ന വിവരം. ആരാണ് കല്ലെറിഞ്ഞതെന്ന് വ്യക്തമായിട്ടില്ല. വിവരം റെയിൽവെ അധികൃതർ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button