വർക്കലയിലെ ട്രെയിൻ അതിക്രമം….പെൺകുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു….

തിരുവനന്തപുരം വർക്കലയിൽ കേരള എക്സ്പ്രസിൽ നിന്ന് മദ്യപൻ ചവിട്ടി തള്ളിയിട്ട പെൺകുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. രാവിലെ വിദഗ്ധ ഡോക്ടേഴ്സ് സംഘം ശ്രീക്കുട്ടിയെ പരിശോധിക്കും. റിമാൻഡിൽ കഴിയുന്ന പ്രതിക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകിയേക്കും. കേരള എക്സ്പ്രസ്സിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചിരുന്നു. പെൺകുട്ടികളെ സുരേഷ് ആക്രമിക്കുന്നത് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങൾ.



