നാളെ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം… 8 ട്രെയിനുകൾ ആലപ്പുഴ വഴി

ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കുമിടയിൽ പാലത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം. രാത്രി 9.05ന് പുറപ്പെടുന്ന കൊല്ലം എറണാകുളം മെമു (66310) റദ്ദാക്കി. കോട്ടയം വഴിയുള്ള 8 ട്രെയിനുകൾ നാളെ ആലപ്പുഴ വഴി സർവീസ് നടത്തും. ഇവയ്ക്കു അധിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.

ആലപ്പുഴ വഴി തിരിച്ചു വിടുന്ന ട്രെയിനുകൾ

12624 തിരുവനന്തപുരം ചെന്നൈ മെയിൽ (സ്റ്റോപ്പുകൾ : ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്ഷൻ)

16312 തിരുവനന്തപുരം ശ്രീഗംഗാനഗർ എക്‌സ്പ്രസ് (ആലപ്പുഴ, എറണാകുളം ജംക്ഷൻ)

16319 തിരുവനന്തപുരം നോർത്ത് എസ്എംവിടി ബെംഗളൂരു ഹംസഫർ (കായംകുളം, ആലപ്പുഴ, എറണാകുളം ജംക്ഷൻ)

16629 തിരുവനന്തപുരം മംഗളൂരു മലബാർ (ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്ഷൻ)

22503 കന്യാകുമാരി ദിബ്രുഗഡ് വിവേക് എക്‌സ്പ്രസ് (കായംകുളം, ആലപ്പുഴ, എറണാകുളം ജംക്ഷൻ)

16343 തിരുവനന്തപുരം രാമേശ്വരം അമൃത (ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്ഷൻ)

16349 തിരുവനന്തപുരം നോർത്ത് നിലമ്പൂർ രാജ്യറാണി (ഹരിപ്പാട്, അമ്പലപ്പുഴ,ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്ഷൻ)

16347 തിരുവനന്തപുരം മംഗളൂരു എക്‌സ്പ്രസ് (ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്ഷൻ)

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

14ന് 16327 മധുര ഗുരുവായൂർ എക്‌സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.

15ന് 16328 ഗുരുവായൂർ മധുര എക്‌സ്പ്രസ് കൊല്ലത്ത് നിന്നു സർവീസ് ആരംഭിക്കും.

14ന് 16366 നാഗർകോവിൽ കോട്ടയം എക്‌സ്പ്രസ് കായംകുളത്ത് യാത്ര അവസാനിപ്പിക്കും.

ഇന്നു വൈകിട്ട് ചെന്നൈയിൽ നിന്നു പുറപ്പെട്ട തിരുവനന്തപുരം സൂപ്പർഫാസ്റ്റ് (12695) നാളെ രാവിലെ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും

14ന് 12696 തിരുവനന്തപുരംചെന്നൈ സൂപ്പർഫാസ്റ്റ് കോട്ടയത്തു നിന്ന് യാത്ര തുടങ്ങും (രാത്രി 8.05)

വൈകി ഓടുന്ന ട്രെയിനുകൾ

14ന് പുറപ്പെടുന്ന തൂത്തുകുടിപാലക്കാട് പാലരുവി എക്‌സ്പ്രസ് 35 മിനിറ്റും തിരുവനന്തപുരംഎറണാകുളം വഞ്ചിനാട് എക്‌സ്പ്രസ് 30 മിനിറ്റും വൈകും.

15ന് 66322 കൊല്ലംഎറണാകുളം മെമു 45 മിനിറ്റ് വൈകും

Related Articles

Back to top button