ഈ മാസം പതിനൊന്നിന് ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം; ഒരു ട്രെയിൻ പൂർണമായും റദ്ദാക്കി, ചിലത് വഴിതിരിച്ചുവിടും..

ഈ മാസം പതിനൊന്നാം തീയതി കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് റെയിൽവേ. കൊടൂരാറിനു കുറുകെയുള്ള റെയിൽ പാലത്തിലെ ഗർഡർ മാറ്റുന്നതിന്റെ ഭാഗമായാണ് ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പതിനൊന്നാം തീയതി ഒരു ട്രെയിൻ പൂർണമായും റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകൾ ഭാ​ഗികമായി സർവീസ് നടത്തുമെന്നും മറ്റുള്ളവ ആലപ്പുഴ വഴി തിരിച്ചുവിടുമെന്നും റെയിൽവേ അറിയിച്ചു.

ഈ മാസം പതിനൊന്നിനുള്ള നിയന്ത്രണം ഇങ്ങനെ:

റദ്ദാക്കിയ ട്രെയിൻ

∙ 66310 കൊല്ലം – എറണാകുളം മെമു

ഭാഗികമായി റദ്ദാക്കിയവ

∙ 16327 മധുര–ഗുരുവായൂർ എക്സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. മടക്ക ട്രെയിൻ 16328 ഗുരുവായൂർ-മധുര എക്സ്പ്രസ് 12നു കൊല്ലം ജംക്‌ഷനിൽ നിന്നാകും സർവീസ് ആരംഭിക്കുക. ∙ 16326 കോട്ടയം–നിലമ്പൂർ റോഡ് എക്സ്പ്രസ് ഏറ്റുമാനൂരിൽ നിന്നാകും സർവീസ് ആരംഭിക്കുക.

ആലപ്പുഴ വഴി തിരിച്ചുവിടുന്നവ

∙ 16319 തിരുവനന്തപുരം നോർത്ത് – ബെംഗളൂരു ഹംസഫർ എക്സ്പ്രസ്, ∙ 22503 കന്യാകുമാരി – ദിബ്രുഗഡ് സൂപ്പർഫാസ്റ്റ് (2 ട്രെയിനുകൾക്കും ആലപ്പുഴ, എറണാകുളം ജംക്‌ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്). ∙ 16343 തിരുവനന്തപുരം – മധുര അമൃത എക്സ്പ്രസ്, ∙ 16347 തിരുവനന്തപുരം – മംഗളൂരു എക്സ്പ്രസ് (2 ട്രെയിനുകൾക്കും ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്‌ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്).

നിയന്ത്രിക്കുന്നവ

∙ 12നു രാവിലെ കോട്ടയത്ത് എത്തുന്ന 66322 കൊല്ലം – എറണാകുളം മെമു 15 മിനിറ്റും 16791 തൂത്തുക്കുടി – പാലക്കാട് പാലരുവി എക്സ്പ്രസ് 10 മിനിറ്റും പിടിച്ചിടും.

ജനശതാബ്ദിക്ക് ചങ്ങനാശേരിയിൽ സ്റ്റോപ്പ്

ഈ മാസം ഒൻപതാം തീയതി മുതൽ തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശേരിയിൽ സ്റ്റോപ്പുണ്ടാകും. തിരുവനന്തപുരത്തുനിന്നു കണ്ണൂരിലേക്കുള്ള ട്രെയിൻ (12082) 9 മുതൽ ചങ്ങനാശേരിയിൽ നിർത്തും (സമയം വൈകിട്ട് 5.04). കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദി (12081) 10 മുതലും ചങ്ങനാശേരിയിൽ നിർത്തും (സമയം രാവിലെ 10.58).

Related Articles

Back to top button