കേരളത്തിൽ ഇന്നുമുതൽ ട്രെയിനുകൾ വേ​ഗത്തിലോടും; സമയക്രമങ്ങളിലും മാറ്റം

സംസ്ഥാനത്തെ ട്രെയിനുകൾക്ക് ഇന്നുമുതൽ സമയമാറ്റം. യാത്രക്കാർക്കുള്ള പുതുവത്സര സമ്മാനമായി ചില ട്രെയിനുകളുടെ വേ​ഗതയും ഇന്നുമുതൽ വർധിപ്പിച്ചിട്ടുണ്ട്. ഗുരുവായൂർ എക്സ്പ്രസ് (16127), മംഗളൂരു സെൻട്രൽ എക്സ്പ്രസ് (16159), കൊല്ലം എക്സ്പ്രസ് (16102) എന്നിവയടക്കം ചെന്നൈയിൽ നിന്നുള്ള 22 ട്രെയിനുകളുടെ വേഗതയാണ് വർധിപ്പിച്ചത്. ഇതോടെ യാത്രാ സമയത്തിൽ 5–85 മിനിറ്റ് കുറവുണ്ടാകുമെന്നു ദക്ഷിണ റെയിൽവേ അറിയിച്ചു.

കേരളത്തിലൂടെ സർവീസ് നടത്തുന്ന നിരവധി ട്രെയിനുകളുടെ സമയങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. യാത്രക്കാർ പുതുക്കിയ സമയക്രമം പരിശോധിക്കണമെന്ന് റെയിൽവേ അറിയിച്ചു. പുതിയ സമയക്രമം പ്രാബല്യത്തിൽ വരുന്നതിനാൽ യാത്രക്കാർ ഔദ്യോഗിക റെയിൽവേ വെബ്സൈറ്റിലൂടെയോ സ്റ്റേഷൻ അറിയിപ്പുകളിലൂടെയോ പുതുക്കിയ വിവരങ്ങൾ ഉറപ്പാക്കണമെന്നാണ് റയിൽവെ അധികൃതരുടെ നിർദ്ദേശം.

വൈകിട്ട് 4നു കൊല്ലത്തു നിന്നു പുറപ്പെടുന്ന ട്രെയിനിനാണ് ഏറ്റവും കൂടുതൽ സമയ വ്യത്യാസമുള്ളത്. രാവിലെ 7.30നു താംബരത്തെത്തിയിരുന്ന ട്രെയിൻ ഇന്നു മുതൽ 6.05ന് എത്തും.രാത്രി 10.20ന് എഗ്‌മൂറിൽ നിന്നു പുറപ്പെട്ടിരുന്ന ഗുരുവായൂർ എക്സ്പ്രസ് ഇനി മുതൽ 10.40നു പുറപ്പെടും. ഗുരുവായൂരിൽ എത്തിച്ചേരുന്ന സമയത്തിൽ വ്യത്യാസമില്ല. എഗ്‌മൂറിൽ നിന്നു രാത്രി 8.45നു പുറപ്പെട്ടിരുന്ന മംഗലാപുരം എക്സ്പ്രസ് 9.05നു പുറപ്പെടും.

Related Articles

Back to top button