ട്രെയിന്‍ അട്ടിമറി ശ്രമം.. പ്രതി റിമാന്‍ഡില്‍.. ട്രാക്കില്‍ കല്ലും മര കഷണങ്ങളും….

കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനും ഉദുമ റെയില്‍വേ ഗേറ്റിനടുത്ത റെയില്‍വേ ട്രാക്കിനും ഇടയില്‍ കല്ലുകളും മരകഷണങ്ങളും എടുത്ത് വെച്ച് അപകടപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് റിമാന്‍ഡില്‍. ആറന്മുള ഇരന്തുര്‍ സ്വദേശി ജോജി തോമസ് (29) ആണ് ബേക്കല്‍ പൊലീസിന്റെ പിടിയിലായത്.22633 നമ്പര്‍ ഹസ്റത്ത് നിസാമുദ്ധീന്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പോകുന്ന സമയത്താണ് അട്ടിമറി ശ്രമം നടന്നത്.

സീനിയര്‍ സെക്ഷന്‍ എന്‍ജിനിയറുടെ പരാതിയില്‍ ബേക്കല്‍ പൊലീസ് റെയില്‍വേ ആക്ട് 150(1)(A),147 എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു . 17ന് രാവിലെയാണ് സംഭവം. ഇന്നു ഉച്ചയോടെ റിമാന്റിലായി. തുക്കണ്ണാട് റെയില്‍വേ ട്രാക്കിന് സമീപം അസ്വഭവികമായി ഒരാള്‍ ഇരിക്കുന്നതായി നാട്ടുകാര്‍ അറിയിച്ചതിനേ തുടര്‍ന്നു പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നതിന് ശേഷമാണ്, ട്രാക്കില്‍ കല്ലും മര കഷണങ്ങളും വച്ചതായി റെയില്‍വേ സീനിയര്‍ എന്‍ജിനീയര്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

Related Articles

Back to top button