ട്രെയിനിൽ കറങ്ങണോ.. ഇനി ചിലവ് അല്പം കൂടും.. ട്രെയിൻ നിരക്ക് വർധന ഇന്നുമുതൽ…

തീവണ്ടിയാത്രാ നിരക്കുവർധന ജൂലായ് ഒന്നിന് നിലവിൽവരുമെന്ന് റെയിൽവേ അറിയിച്ചു. അഞ്ചുവർഷത്തിനുശേഷമാണ്‌ നിരക്കു കൂടുന്നത്. മെയിൽ, എക്സ്പ്രസ് നോൺ എസി ടിക്കറ്റുകളിൽ കിലോമീറ്ററിന് ഒരു പൈസയാണ് കൂടുക. എസി ടിക്കറ്റിന് രണ്ടുപൈസ കൂടും.

ഓർഡിനറി തീവണ്ടികളുടെ നോൺ എസി ടിക്കറ്റിന് കിലോമീറ്ററിന് അരപൈസ വർധനയുണ്ടാവും. എന്നാലിത്, ആദ്യത്തെ 500 കിലോമീറ്ററിന് ബാധകമാവില്ല.നേരത്തേയെടുത്ത ടിക്കറ്റുകൾക്ക് നിരക്കുവർധന ബാധകമാവില്ല. ജിഎസ്ടി ബാധകമായ ടിക്കറ്റുകൾക്ക് വർധനയ്ക്ക് ആനുപാതികമായി നികുതിയും കൂടും. റിസർവേഷൻ നിരക്കോ സൂപ്പർഫാസ്റ്റ് സർച്ചാർജോ കൂടില്ല.

തത്കാൽ ഉൾപ്പെടെ ഓൺലൈനായി ടിക്കറ്റെടുക്കാൻ ഇനി ആധാർ ഐആർസിടിസി അക്കൗണ്ടുമായി ബന്ധിപ്പിക്കണം. ജൂലായ് 15 മുതൽ ഇതിന്‌ ആധാർ അധിഷ്ഠിത ഒടിപി നിർബന്ധമാക്കും.

Related Articles

Back to top button