പാളം മുറിച്ചുകടക്കവേ ട്രെയിന്‍ തട്ടി.. രണ്ടുപേർക്ക് ദാരുണാന്ത്യം.. അപകടം വീടിന് തൊട്ട്മുന്നിൽ…..
വര്‍ക്കല അയന്തി പാലത്തിനു സമീപം ട്രെയിൻതട്ടി രണ്ടുപേർ മരിച്ചു.65-കാരിയും ഇവരുടെ സഹോദരിയുടെ മകളുമാണ് മരിച്ചത് . കുമാരി (65),അമ്മു (15) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.30 ഓടെ തിരുവനന്തപുരത്തു നിന്നും കൊല്ലം ഭാഗത്തേയ്ക്ക് പോയ മാവേലി എക്‌സ്പ്രസ്സ് തട്ടിയാണ് അപകടം.രണ്ടുപേരും ആറ്റുകാൽ പൊങ്കാലയ്ക്ക് അനുബന്ധമായി അയന്തി വലിയമേലതിൽ ക്ഷേത്രത്തിന് അടുത്ത് പൊങ്കാല ഇടുന്ന പതിവുണ്ട്. പതിവുപോലെ ഇവിടേക്ക് പോകവെയാണ് അപകടം ഉണ്ടായിരിക്കുന്നത് .റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെ ഇരുവരെയും ട്രെയിൻ തട്ടുകയായിരുന്നു. വീടിനു മുന്നിലുള്ള പാളത്തിലാണ് അപകടം നടന്നിരിക്കുന്നത്. വർക്കല പോലീസ് സംഭവം സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
അതേസമയം സമാനരീതിയിൽ ഒറ്റപ്പാലം ലക്കിടിയില്‍ ട്രെയിന്‍ തട്ടി യുവാവും പിഞ്ചുകുഞ്ഞും മരിച്ചിരുന്നു. ആലത്തൂര്‍ കിഴക്കഞ്ചേരി സ്വദേശി പ്രഭു(24)വും ഒരു വയസുള്ള കുട്ടിയുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. ചിനക്കത്തൂര്‍ പൂരം കാണുന്നതിനായി ബന്ധുവീട്ടില്‍ എത്തിയപ്പോഴായിരുന്നു അപകടം.