സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു. വെള്ളിപറമ്പ് ആറാം മൈലിൽ ഇന്നലെ രാത്രിയിലായിരുന്നു അപകടം. വൈത്തിരി സ്വദേശി ഫർഹാൻ (18) ആണ് മരിച്ചത്. സ്കൂട്ടറിലുണ്ടായിരുന്ന മാവൂർ കുറ്റിക്കടവ് സ്വദേശിയായ സുഫിറലി (19)ക്ക് ഗുരുതര പരുക്കേറ്റു.
പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് കാറിനെ മറി മറികടക്കുന്നതിനിടയിൽ എതിർ ദിശയിൽ വന്ന സ്കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഫർഹാനെ ഉടൻതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.