വീട്ടിൽ നിർത്തിയിട്ട വാഹനത്തിന് ട്രാഫിക് നിയമലംഘന നോട്ടീസ്..
വീട്ടിൽ നിർത്തിയിട്ട ഇരുചക്രവാഹനത്തിന്റെ പേരിൽ ഉടമയ്ക്ക് ട്രാഫിക് നിയമലംഘനത്തിന് നോട്ടീസ്. കെഎൽ 60 എം 8754 ഇരുചക്രവാഹന ഉടമ പിലിക്കോട് തെരുവിലെ വിമുക്തഭടൻ പി.കെ.സതീശനാണ് മൊബൈൽ ഫോണിൽ പിഴയടയ്ക്കാൻ സന്ദേശമെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.09-ന് പകർത്തിയ ചിത്രമാണ് സന്ദേശത്തോടൊപ്പമുള്ളത്. ഇ-ചലാൻ. പരിവാഹനിലോ അല്ലെങ്കിൽ ഉത്തരവാദിത്വപ്പെട്ട കാസർകോട്ടെ ഓഫീസിലോ അടയ്ക്കണമെന്നാണ് നിർദേശം.
കൂടെ ഹെൽമെറ്റ് ധരിച്ച് യാത്രചെയ്യുന്ന ഒരു പുരുഷന്റെയും ഹെൽമെറ്റില്ലാതെ പിന്നിലിരിക്കുന്ന സ്ത്രീയുടെയും ചിത്രവും അയച്ചിട്ടുണ്ട്. ഈ സമയം ജോലിയുമായി ബന്ധപ്പെട്ട് സതീശൻ ബേക്കൽകോട്ടയിലും ഇയാളുടെ ഇരുചക്രവാഹനം പിലിക്കോട് തെരുവിലെ വീട്ടിലുമായിരുന്നു. സതീശന്റെ വാഹനനമ്പർ ഉപയോഗിച്ച് മറ്റൊരു വാഹനത്തിൽ പുരുഷനും സ്ത്രീയും യാത്രചെയ്തിരിക്കാമെന്നാണ് സംശിയിക്കുന്നത്.