അപകട മധുരത്തിൽനിന്ന് അകന്ന് ജനം… പഞ്ചസാര വിൽപന പാതി കുറഞ്ഞെന്ന് വ്യാപാരികൾ

വിപണി തന്നെ നിയന്ത്രിക്കാൻ കരുത്തുണ്ടായിരുന്ന പഞ്ചസാരയുടെ വിൽപന കുറഞ്ഞതായി വ്യാപാരികൾ. പഞ്ചസാരയുടെ വിൽപന ഗ്രാമങ്ങളിൽ പോലും പകുതിയോളം കുറഞ്ഞതായി കച്ചവടക്കാർ പറയുന്നു.

വെളുത്ത വിഷം എന്ന് പഞ്ചസാരയെ വിളിച്ച് ആരോഗ്യ ബോധവത്ക്കരണത്തിന് തുടക്കമിട്ടത് സംഘടിത പ്രകൃതി ചികിത്സാ പ്രവർത്തകരായിരുന്നു. പിന്നീട് ജീവിത ശൈലി രോഗങ്ങൾ വർധിച്ചതോടെ മധുരം അമിതമായി ഉപയോഗിക്കുന്നതും പഞ്ചസാര അനിയിന്ത്രിതമായി കടന്നു വരുന്നതും ശക്തമായി നിയന്ത്രിക്കണമെന്ന വാദവുമായി ആധുനിക ചികിത്സാ വിദഗ്ധരും രംഗത്തുവന്നതോടെ പഞ്ചസാര വെളുത്ത വിഷമാണന്ന വാദത്തിന് പൊതു അംഗീകാരം കിട്ടി തുടങ്ങി. അസംസ്കൃത വസ്തുവായ കരിമ്പിനോടൊപ്പം ഇവ വെളുപ്പിച്ചെടുക്കാൻ എല്ലിൻ പൊടിയും കെമിക്കലും ചേർക്കുന്നതാണ് കൂടുതൽ അപകടകരമെന്ന ബോധവത്ക്കരണ സന്ദേശങ്ങളോട് പുതിയ തലമുറ പോസിറ്റീവായി പ്രതികരിക്കാൻ തുടങ്ങിയതോടെയാണ് പഞ്ചസാരയിൽനിന്ന് സമൂഹം അകലം പാലിക്കാൻ തുടങ്ങിയത്.

Related Articles

Back to top button