ഭരണ, പ്രതിപക്ഷ പാർട്ടികളുടെ അഭ്യർഥന… നിലമ്പൂരിൽ മത്സരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി…
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വ്യാപാരി വ്യവസായി ഏകോപന സമിതി മത്സരിക്കില്ല. ഭരണ, പ്രതിപക്ഷ പാർട്ടികളുടെ അഭ്യർഥന മാനിച്ചാണ് സ്ഥാനാർത്ഥിത്വത്തിൽ നിന്നുള്ള പിന്മാറ്റമെന്ന് സംസ്ഥാന സെക്രട്ടറി ദേവസ്യ മേച്ചേരി അറിയിച്ചു. മലപ്പുറം ജില്ലാ അധ്യക്ഷൻ കുഞ്ഞാവു ഹാജിയെ മത്സരിപ്പിക്കാനായിരുന്നു നീക്കം. വ്യാപാര സമൂഹത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് സർക്കാരും ഉറപ്പു നൽകി. ഈ സാഹചര്യത്തിലാണ് പിന്മാറ്റം.
ആറായിരത്തിലധികം കുടുംബങ്ങളുടെ വോട്ട് വ്യാപാര വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് നിലമ്പൂരിൽ ഉണ്ട്. മത്സരിക്കുമെന്ന് അറിയിച്ചതിന് പിന്നാലെ സർക്കാരിനും പ്രതിപക്ഷ പാർട്ടികൾക്കും സമിതിയുടെ സ്വാധീനം മനസ്സിലായി. അങ്ങനെയാണ് പിന്മാറണമെന്ന് അഭ്യർത്ഥിച്ചതെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.