പതിനൊന്നുമാസമായി ശമ്പളമില്ല.. ട്രാക്കോ കേബിൾ കമ്പനി ജീവനക്കാരൻ തൂങ്ങിമരിച്ചു…
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .കാക്കനാട് കാളങ്ങാട്ട് റോഡ് കൈരളി നഗർ പി.ഉണ്ണി(54) ആണ് മരിച്ചത്. പതിനൊന്ന് മാസമായി ശമ്പളം കിട്ടിയിരുന്നില്ല .ഇതേതുടർന്ന് വിഷമത്തിലായിരുന്നു ഉണ്ണിയെന്ന് ബന്ധുക്കൾ പറഞ്ഞു.