ടി പി ചന്ദ്രശേഖരൻ വധക്കേസിലെ 4 -ാം പ്രതിക്ക് വീണ്ടും പരോൾ

ടി പി ചന്ദ്രശേഖരൻ വധക്കേസിലെ കുറ്റവാളിയായ ടി കെ രജീഷിന് വീണ്ടും പരോൾ. 15 ദിവസത്തേക്കാണ് പരോൾ ലഭിച്ചിരിക്കുന്നത്. അഞ്ചുമാസത്തിനിടെ രണ്ടാമത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരനാണ് ടി കെ രജീഷ്. അതേ സമയം, സ്വാഭാവിക പരോൾ ആണ് അനുവദിച്ചതെന്നാണ് ജയിൽ വകുപ്പിന്റെ പ്രതികരണം. ടി പി ചന്ദ്രശേഖരൻ വധക്കേസിലെ നാലാം പ്രതിയാണ് ടി കെ രജീഷ്. ഇക്കഴിഞ്ഞ ഒക്ടോബറിൽ താണയിലെ ആശുപത്രിയിയിൽ ചികിത്സക്കാണ് ഇതിനു മുൻപ് പരോൾ അനുവദിച്ചിരുന്നത്. 

Related Articles

Back to top button