വിനോദ സഞ്ചാരികൾക്ക് നേരെ ബിയർകുപ്പി എറിഞ്ഞു; മൂന്ന് വയസുകാരിക്ക് ഗുരുതര പരിക്ക്

പൊഴിയൂരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ബിയർകുപ്പി എറിഞ്ഞ് ആക്രമണം. പശ്ചിമബംഗാൾ സ്വദേശികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ മൂന്ന് വയസുകാരിക്ക് ഗുരുതര പരിക്കേറ്റു. വെസ്റ്റ് ബംഗാൾ സ്വദേശിയായ ആർക്കാ ദാസിന്റ മകൾ അനുബാദാസിനാണ് പരിക്കേറ്റത്.

ഇന്ന് വൈകിട്ട് കുടുംബം ബോട്ടിങ് നടത്തുന്നതിനിടെ കരയിൽ നിന്ന് യുവാവ് ബിയർ കുപ്പി എറിയുകയായിരുന്നു. അക്രമം നടത്തിയ വെട്ടുകാട് സ്വദേശി സനോജിനെ ബോട്ട് ജീവനക്കാർ കീഴ്പ്പെടുത്തി. ആറു ദിവസം മുൻപാണ് ഏഴംഗ കുടുംബം വിനോദ യാത്രയ്ക്ക് എത്തിയത്. ഇന്ന് വൈകിട്ട് കുടുംബം ബോട്ടിങ് നടത്തുന്നതിനിടയിൽ കരയിൽ നിന്ന് യുവാവ് ബിയർ കുപ്പി എറിയുകയായിരുന്നു. അമ്മയുടെ മടിയിൽ ഇരിക്കുകയായിരുന്ന മൂന്ന് വയസ്സുകാരിയുടെ തലയിൽ കുപ്പി വീണു പൊട്ടി.

ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസ്സുകാരി നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ അപകട നില തരണം ചെയ്തുവെന്ന് ഡോക്ടർമാർ അറിയിച്ചു. പ്രതിയെ പൊഴിയൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്തിനാണ് ഇയാൾ കുപ്പി വലിച്ചെറിഞ്ഞത് എന്നത് വ്യക്തമല്ല.

Related Articles

Back to top button