ശക്തമായ മഴ.. കോട്ടയത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്..ഖനനത്തിന് നിരോധനം…

കോട്ടയം ജില്ലയില്‍ ഖനനം നിരോധിച്ചു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് ഖനനത്തിന് നിരോധനമേര്‍പ്പെടുത്തിയത്. വിനോദസഞ്ചാരകേന്ദ്രങ്ങളിലും പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തി.ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവിയിലേക്കുള്ള പ്രവേശനം നിരോധിച്ചു. മലയോരമേഖലയില്‍ രാത്രിയാത്രയ്ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഒക്ടോബര്‍ 26 വരെ നിരോധനം തുടരും.

Related Articles

Back to top button