സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ടോസ്…
ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ലക്‌നൗ ക്യാപ്റ്റന്‍ റിഷഭ് പന്ത്, ആതിഥേയരെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ മത്സരം ജയിച്ച ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ്. ലക്‌നൗ ആവട്ടെ ആദ്യ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനോട് പരാജയപ്പെട്ടിരുന്നു. ഒരു മാറ്റവുമായിട്ടാണ് ലക്‌നൗ ഇറങ്ങുന്നത്. ഷഹ്ബാസ് അഹമ്മദിന് പകരം ആവേശ് ഖാന്‍ ടീമിലെത്തി. ഹൈദരാബാദ് മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.