ഇത് ചെയ്തവര്‍ സാമൂഹ്യ ദ്രോഹികള്‍ തന്നെ.. റോഡരികിലെ കൃഷിയിടത്തിലേക്ക് കക്കൂസ് മാലിന്യം തള്ളി..

റോഡരികിലെ കൃഷിയിടത്തിലേക്ക് കക്കൂസ് മാലിന്യം തള്ളിയ നിലയില്‍. മുക്കം നഗരസഭയുടെയും ചാത്തമംഗലം പഞ്ചായത്തിന്റെയും അതിര്‍ത്തിയിലുള്ള മുത്താലം-ചോലക്കുഴി റോഡരികിലെ കണ്ണിപ്പൊയില്‍ വയലിലാണ് സാമൂഹ്യവിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളിയത്. മുത്താലം ഷാങ്ക്‌റില ഓഡിറ്റോറിയത്തിന് സമീപത്തെ വയലിലാണ് മാലിന്യം തള്ളിയിരിക്കുന്നത്

കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയിലാവാം മാലിന്യം തള്ളിയതെന്നാണ് കരുതുന്നത്. രാവിലെ ഇതുവഴി പോയവരാണ് സംഭവം കണ്ടത്. വയലിന് സമീപത്തെ തോടും മലിനമായിട്ടുണ്ട്. പ്രദേശത്തെ വീടുകളിലെ കിണറും മലിനമാകുമോ എന്ന ആശങ്ക നാട്ടുകാരിലുണ്ട്. ഇതിന് മുന്‍പ് മുത്താലം ഗ്രൗണ്ടിന് സമീപത്തും സമാനരീതിയില്‍ ശുചിമുറി മാലിന്യം തള്ളിയിരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി

Related Articles

Back to top button