ഡൽഹിയെ നയിക്കുന്നത് ആരെന്ന് ഇന്നറിയാം….

Today we know who is leading Delhi.

ഡൽഹിയുടെ പുതിയ മുഖ്യമന്ത്രി ആരാണെന്ന് ഇന്നറിയാം. നിയുക്ത എംഎൽഎമാരുടെ ഇന്ന് നടക്കുന്ന യോഗത്തിനുശേഷം മുഖ്യമന്ത്രിയെ ഔപചാരികമായി പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് കേന്ദ്ര നിരീക്ഷകരായ വിനോദ് താവ്ഡെ, തരുൺ ചങ് എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം. ബിജെപി സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ്. 27 വർഷത്തിനുശേഷം ഡൽഹിയിൽ ഉജ്ജ്വല വിജയം നേടിയതാണ് ബിജെപി .

പുതിയ സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നാളെ രാവിലെ 11മണിക്ക് രാംലീല മൈതാനത്ത് നടക്കും. ചടങ്ങ് വൻ ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ, എൻഡിഎ ഭരിക്കുന്ന 20 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Related Articles

Back to top button