യോഗ ഭൂമിക്കും ആരോഗ്യത്തിനും..ഇന്ന് 11ാമത് അന്താരാഷ്ട്ര യോഗ ദിനം..

പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനാചരണ ആഘോഷങ്ങളില്‍ രാജ്യം. യോഗ ഭൂമിക്കും ആരോഗ്യത്തിനും എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വിശാഖപട്ടണത്ത് 3 ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കുന്ന യോഗാ സംഗമം തുടങ്ങി. വിശാഖപട്ടണത്തെ ആര്‍കെ ബീച്ചില്‍ നിന്ന് ഭോഗപുരം വരെ നീളുന്ന 26 കിലോമീറ്റര്‍ ഇടനാഴിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് ഒരേസമയം യോഗ ചെയ്യാന്‍ കഴിയുമെന്ന് ആന്ധ്രാ സര്‍ക്കാര്‍ അറിയിച്ചു.

യോഗ ലോകത്തെ ഒന്നിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി. തുടര്‍ച്ചയായി പതിനൊന്നാം തവണയാണ് യോഗയിലൂടെ ലോകം ഒന്നിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. ഇന്ന് കോടികണക്കിന് പേരുടെ ജീവിതത്തിന്റെ ഭാഗമാണ് യോഗ. ഞാന്‍ എന്നതില്‍ നിന്ന് നമ്മള്‍ എന്ന ഭാവവും ഭാരത സംസ്‌കാരത്തിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Back to top button