ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസിന് ജീവൻ മരണ പോരാട്ടം…
ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസിന് ജീവൻ മരണ പോരാട്ടം. നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് മുംബൈയുടെ എതിരാളികൾ. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. ഈ സീസണിൽ ഇതാദ്യമായാണ് മുംബൈ വാങ്കഡെയിൽ ഇറങ്ങുന്നത്.
ഈ സീസണിൽ കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരാണ്. മുംബൈ മാത്രമാണ് ഇനി പോയിന്റ് ടേബിളിൽ അക്കൗണ്ട് തുറക്കാനുള്ളത്. ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനോടും രണ്ടാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോടും മുംബൈയ്ക്ക് പരാജയം സമ്മതിക്കേണ്ടി വന്നു. മൂന്നാം മത്സരത്തിൽ കൂടെ വിജയിക്കാനായില്ലെങ്കിൽ മുംബൈയ്ക്ക് മുന്നോട്ടുള്ള യാത്ര ബുദ്ധിമുട്ടാകും. രോഹിത് ശര്‍മ്മയും തിലക് വര്‍മ്മയും ഫോമിലേയ്ക്ക് ഉയരാത്തതാണ് മുംബൈയ്ക്ക് തലവേദനയാകുന്നത്. റൺസൊഴുകുന്ന വാങ്കഡെയിലെ പിച്ചിൽ ഇരുവരും ഫോമിലേയ്ക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.