കുതിപ്പിന് കടിഞ്ഞാണിട്ട് സ്വർണവില; ഈ മാസത്തെ ആദ്യ ഇടിവ്….
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഈ മാസമുണ്ടായ ആദ്യത്തെ ഇടിവാണ് ഇത്. 480 രൂപയാണ് പവന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 64,000 രൂപയാണ്. കഴിഞ്ഞ നാല് ദിവസംകൊണ്ട് 1120 രൂപ സ്വർണത്തിന് വർദ്ധിച്ചിട്ടുണ്ട്. വില കുറഞ്ഞത് ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്.
യുഎസ് എൻഎഫ്‌പി റിപ്പോർട്ട് പുറത്തുവരുന്നതിന് മുന്നോടിയായി ലാഭമെടുപ്പ് കാരണം ഇന്നത്തെ ആദ്യ വ്യാപാരത്തിൽ സ്വർണ്ണ വില കുറഞ്ഞു. യുഎസ് ഡോളർ സൂചിക നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ട്രംപിൻ്റെ നയങ്ങൾ, സാമ്പത്തിക അനിശ്ചിതത്വങ്ങൾ ഉണ്ടാക്കുമെന്ന ഭീതിയിൽ ഈ വർഷം 10 ശതമാനത്തിലധികം സ്വർണ വില ഉയർന്നിട്ടുണ്ട്
മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ
മാർച്ച് 1 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 63,440 രൂപ
മാർച്ച് 2 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 63,440 രൂപ
മാർച്ച് 3 – ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 63,560 രൂപ
മാർച്ച് 4 – ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 64,080 രൂപ
മാർച്ച് 5 – ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു. വിപണി വില 64,400 രൂപ
മാർച്ച് 6 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 64,480 രൂപ
മാർച്ച് 7 – ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 64,000 രൂപ