വിജയ് കരൂരിലേക്ക്….പാർട്ടി പ്രവർത്തനങ്ങൾക്ക് 20 അംഗ സംഘം

ആൾക്കൂട്ട ദുരന്തത്തിന് പിന്നാലെ കരൂരിലേക്ക് പോകാൻ ടിവികെ അധ്യക്ഷൻ വിജയ്. കരൂരിലേക്ക് ഉടൻ പോകുമെന്ന് പാർട്ടി നേതാക്കളെ അറിയിച്ചതായാണ് വിവരം. കരൂരിൽ മുന്നൊരുക്കങ്ങൾ നടത്താൻ നേതാക്കൾക്ക് നിർദേശം നൽകി. പാർട്ടി പ്രവർത്തങ്ങൾക്ക് 20 അംഗ സംഘത്തെയാണ് വിജയ് നിയോഗിച്ചിരിക്കുന്നത്. ബുസി ആനന്ദ് ഉൾപ്പെടെയുള്ളു നേതാക്കൾ ഒളിവിൽ ആയതിനാൽ ആണ് പുതിയ സംഘത്തെ സജ്ജമാക്കിയിരിക്കുന്നത്.



