മുഖ്യമന്ത്രിയെ രക്ഷിക്കാൻ സ്പീക്കർ അടിയന്തര പ്രമേയ നോട്ടീസ് റദ്ദാക്കി, ഫണ്ട് കൊള്ളയിൽ കേസ് എടുക്കണം;  വി ഡി സതീശൻ

പയ്യന്നൂർ ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് റദ്ദാക്കിയ സ്പീക്കറുടെ നടപടിയടക്കം രൂക്ഷ ഭാഷയിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഏത് വകുപ്പ് അനുസരിച്ചാണ് സ്പീക്കറുടെ നടപടിയെന്ന ചോദ്യമുയർത്തിയ സതീശൻ, ഫണ്ട് വെട്ടിപ്പിൽ സി പി എം പ്രതിരോധത്തിലാണെന്നും മറുപടി ഇല്ലാത്തതിനാൽ മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് സ്പീക്കർ ശ്രമിച്ചതെന്നും ചൂണ്ടിക്കാട്ടി.

സിപിഎം പ്രതിരോധത്തിലാകുന്ന വിഷയത്തിൽ സഭയിൽ സ്പീക്കർ ചർച്ച നിഷേധിക്കുന്നു. സി പി എം പ്രതിരോധത്തിലാകുന്ന വിഷയത്തിൽ സഭയിൽ ചർച്ച വേണ്ടെന്നാണ് സ്പീക്കർ നിലപാട്. മുഖ്യമന്ത്രിക്ക് ഇതിൽ മറുപടി പറയാൻ കഴിയില്ല. സിപിഎം പ്രതിരോധത്തിലാണ്. മറുപടി ഇല്ലാത്തതിനാൽ മുഖ്യമന്ത്രിയെ രക്ഷിക്കാൻ ആണ് സ്പീക്കർ അനുമതി നിഷേധിച്ചത്. സ്പീക്കർ കാണിച്ചത് അനീതിയാണ്. രക്തസാക്ഷി ഫണ്ട് കൊള്ളയിൽ കേസ് എടുക്കണം. വിവരം പുറത്ത് വിട്ട വി കുഞ്ഞികൃഷ്ണന് സംരക്ഷണം നൽകണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Related Articles

Back to top button