പുതിയ ചുമതല.. മുൻ എംപി ടി എൻ പ്രതാപനെ എഐസിസി സെക്രട്ടറിയായി തിരഞ്ഞെടുത്തു..

മുന്‍ എംപി ടിഎന്‍ പ്രതാപന് പുതിയ ചുമതല. എഐസിസി സെക്രട്ടറിയായി തിരഞ്ഞെടുത്തതായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചു. പുതുച്ചേരി- ലക്ഷദ്വീപിന്റെ ചുമതലയാണ് പ്രതാപനുള്ളത്.2001 മുതൽ 2011വരെ പഴയ നാട്ടികയിൽ നിന്നും 2011 മുതൽ 2016 വരെ കൊടുങ്ങല്ലൂരിൽ നിന്നുമാണ് ടിഎന്‍ പ്രതാപന്‍ നിയമസഭയിലെത്തിയത്. 2019ൽ തൃശൂരിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

കെ എസ് യു വിലൂടെ പൊതുരംഗത്ത് വന്ന ടി എൻ പ്രതാപൻ യൂണിറ്റ് പ്രസിഡന്റ് മുതൽ സംസ്ഥാന വൈസ്പ്രസിഡന്റ് ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കോൺഗ്രസ് ബൂത്ത്, വാർഡ്, മണ്ഡലം, ബ്ലോക്ക്, ജില്ലാ കമ്മിറ്റികളുടെ പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചു. കെപിസിസി മെമ്പർ, സെക്രട്ടറി, വർക്കിങ് പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ച ടിഎൻ പ്രതാപൻ ഇപ്പോൾ എഐസിസി അംഗം കൂടിയാണ്.

Related Articles

Back to top button