എൻഡി അപ്പച്ചൻ രാജിവെച്ച ഒഴിവിൽ പുതിയ നിയമനം.. വയനാട് ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത് ആരെന്നോ?..
വയനാട് ഡിസിസി പ്രസിഡന്റായി ടി ജെ ഐസക്കിനെ പ്രഖ്യാപിച്ചു. കൽപറ്റ മുനിസിപ്പാലിറ്റി ചെയർമാനാണ് ടി ജെ ഐസക്ക്. എൻഡി അപ്പച്ചൻ രാജി വെച്ച ഒഴിവിലാണ് നിയമനം. എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു മുന്നോട്ടു പോകുമെന്ന് ഐസക്ക് പ്രതികരിച്ചു. തദ്ദേശഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ് വൻവിജയം നേടും.