ഉരുൾപ്പൊട്ടൽ.. മണ്ണിനടിയിലായ 7 പേരുടെ മൃതദേഹങ്ങളും കണ്ടെത്തി…

കനത്ത മഴയെ തുടർന്നു തിരുവണ്ണാമലയിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽ കാണാതായ ഏഴ് പേരുടേയും മൃതദേഹങ്ങൾ കണ്ടെത്തി. അപകടത്തിൽ അഞ്ച് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേരാണ് വീടിനുള്ളിൽ മണ്ണിനടിയിലായത്.

കനത്ത മഴയ്ക്ക് പിന്നാലെ ഇന്നലെ വൈകീട്ടാണ് ഉരുൾപ്പൊട്ടലുണ്ടായത്. പാറക്കഷ്ണങ്ങളും മണ്ണും വീടുകൾക്ക് മുകളിലേക്ക് വീഴുകയായിരുന്നു.മണ്ണുമാന്ത്രി യന്ത്രം കൊണ്ടുവന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രദേശത്ത് ശക്തമായ മഴ തുടരുകയായിരുന്നു. ഇതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി. 200ഓളം രക്ഷാപ്രവർത്തകർ യന്ത്ര സഹായമില്ലാതെയാണ് തുടക്കത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് യന്ത്രങ്ങൾ എത്തിച്ചതോടെയാണ് തിരച്ചിൽ വേ​ഗത്തിലായത്.
രാജ്കുമാർ, ഭാര്യ മീന, അവരുടെ രണ്ട് കുട്ടികൾ, ഭാര്യാ സഹോദരന്റെ മൂന്ന് കുട്ടികൾ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

Related Articles

Back to top button