തഹസിൽ​ദാറെ കാണാതായ സംഭവം..നിർണായക വഴിത്തിരിവ്..ഭാര്യയുമായി….

ദുരൂ‌​ഹ സാഹചര്യത്തിൽ കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ ചാലിബ് ഭാര്യയുമായി ഫോണിൽ സംസാരിച്ചതായി റിപ്പോർട്ട്. 38 മണിക്കൂറിന് ശേഷമാണ് ചാലിബിന്റെ ഫോൺ ഓണായത്. തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും മാനസിക പ്രയാസങ്ങൾ നേരിടുന്നുവെന്നും അതിനാൽ മാറിനിൽക്കുകയാണെന്നും ചാലിബ് പറഞ്ഞു.കൂടാതെ ഉടൻ തിരികെ എത്തുമെന്ന് അറിയിച്ചതായും ബന്ധുക്കൾ പറഞ്ഞു.താൻ തിരിച്ചുവരുമെന്നും ബസ് സ്റ്റാന്റിലാണ് നിലവിലുള്ളതെന്നും സുരക്ഷിതനാണെന്നും ചാലിബ് പറഞ്ഞു. ഇതിന് പിന്നാലെ ഫോൺ വീണ്ടും സ്വിച്ച് ഓഫ് ആയി.

കേരളത്തിന് പുറത്തുള്ള പ്രദേശത്ത് നിന്നാണ് ചാലിബ് സംസാരിച്ചതെന്നാണ് കുടുംബം പറയുന്നത്. ഫോണിൽ സംസാരിക്കുന്നതിനിടെ മറ്റ് ഭാഷയിൽ നിരവധി പേർ സംസാരിക്കുന്നത് കേൾക്കാമായിരുന്നുവെന്നും ബന്ധു പറഞ്ഞു.ഉഡുപ്പിയിലാണ് ഫോൺ ലൊക്കേഷൻ കാണിക്കുന്നതെന്നാണ് പോലീസ് പറയുന്നത്.കഴിഞ്ഞ ദിവസം ഓഫീസിൽ നിന്നും ഇറങ്ങിയ ശേഷമാണ് ചാലിബിനെ കാണാതായത്. വൈകിട്ട് അഞ്ചേകാലോടെയാണ് ഇയാൾ ഓഫീസിൽ നിന്നും ഇറങ്ങിയത്.

Related Articles

Back to top button