ചിതൽ ശല്യം കൊണ്ട് സഹികെട്ടോ?.. ഇങ്ങനെ ഒന്ന് ചെയ്തുനോക്കൂ…

വീടും പരിസരവും എത്ര വൃത്തിയാക്കി സൂക്ഷിച്ചാലും കണ്ണെത്താത്ത ഏതെങ്കിലും ഒരു മുക്കില്‍ മാറാലയും ചിതലുമെല്ലാം ഉണ്ടാകാറുണ്ട്. ഇവയുടെ ശല്യം എപ്പോഴും ഒരു തലവേദന തന്നെയാണ്.വേനൽക്കാലത്താണ് അധികവും വീടുകളിൽ ചിതൽ വരാറുള്ളത്. ചൂടും ഈർപ്പവും കലർന്ന അന്തരീക്ഷമായതിനാൽ ചിതൽ എളുപ്പത്തിൽ വരുന്നു. ഇവ കാഴ്ച്ചയിൽ ചെറുതാണെങ്കിലും ചിതൽ കാരണം വീടിന് സാരമായ രീതിയിൽ കോട്ടങ്ങൾ സംഭവിക്കാം.അതുപോലെതന്നെ അവയെ വേഗത്തില്‍ അകറ്റാന്‍ ഏറെ മാര്‍ഗങ്ങളുണ്ട്. വീട്ടിലെ ശല്യക്കാരെ വേഗത്തില്‍ അകറ്റാനുള്ള ചില നുറുങ്ങ് വിദ്യകളിതാ..

ഓറഞ്ച് ഓയിൽ

ഓറഞ്ച് ഓയിലിൽ ഡി-ലിമോണീൻ അടങ്ങിയിട്ടുണ്ട്. ഇത് ചിതലുകൾ വിഷമാണ്. അതുകൊണ്ട് തന്നെ ഇത് ഉപയോഗിച്ചാൽ ചിതൽ എളുപ്പത്തിൽ നശിച്ചുപോകും. ഡ്രൈവുഡ് ചിതലുകൾക്കാണ് ഇത് കൂടുതൽ അനുയോജ്യം.

കറ്റാര്‍വാഴ മികച്ച പ്രതിരോധം: ശരീര സൗന്ദര്യത്തിന് അടക്കം നിരവധി കാര്യങ്ങള്‍ക്ക് ഏറെ ഗുണകരമായ ഒന്നാണ് കറ്റാര്‍വാഴ. ഇതിന്‍റെ ചെടിയില്‍ നിന്നും ഒരു തണ്ട് എടുത്തതിന് ശേഷം ഒരു പാത്രത്തിലെ വെള്ളത്തിലേക്ക് ഇറക്കിവയ്‌ക്കാം. കറ്റാര്‍ വാഴയുടെ നീര് മുഴുവന്‍ ഈ വെള്ളത്തില്‍ കലര്‍ന്നതിന് ശേഷം ചിതലുള്ള ഇടങ്ങളിലേക്ക് അത് സ്‌പ്രേ ചെയ്‌ത് നല്‍കാം.

പെട്രോളിയം ജെല്ലി: ഇതില്‍ അടങ്ങിയിരിക്കുന്ന ഫിനോള്‍ ചിതലുകളെ തുരത്തും. ഇതൊരു സ്ലോ റിസല്‍ട്ടായിരിക്കും. ചിതലുള്ള ഇടങ്ങളില്‍ പെട്രോളിയം ജെല്ലി പുരട്ടുക. മൂന്നോ നാലോ ദിവസങ്ങള്‍ക്ക് ശേഷം അത് തുടച്ചു നീക്കുക. ഭക്ഷണത്തിലൂടെയും മറ്റും ചിതലുകളുടെ ഉള്ളില്‍ പ്രവേശിക്കുന്ന പെട്രോളിയം ജെല്ലി പോയിസണായി പ്രവര്‍ത്തിക്കും. ഇത് ചിതലിനെ തുരത്താന്‍ സഹായകമാകും.

വിനാഗിരി

പ്രകൃതിദത്തമായ അണുനാശിനിയാണ് വിനാഗിരി. കൂടാതെ വിനാഗിരി ഉപയോഗിച്ച് ചിതലുകളെയും എളുപ്പത്തിൽ ഓടിക്കാൻ സാധിക്കും. ഒരേ അളവിൽ വിനാഗിരിയും വെള്ളവും ചേർത്ത മിശ്രിതം ഒരു സ്പ്രേ ബോട്ടിലിലാക്കി ചിതലുള്ള ഭാഗത്ത് അടിച്ചാൽ മതി.

സൂര്യപ്രകാശം

ചിതൽ ഉണ്ടായ ഫർണിച്ചറുകൾ സൂര്യപ്രകാശമേൽക്കുന്ന സ്ഥലത്ത് വയ്ക്കാം. കുറഞ്ഞത് 3 ദിവസമെങ്കിലും സൂര്യപ്രകാശം കിട്ടേണ്ടതുണ്ട്. ഇത് ചിതലുകളെ എളുപ്പത്തിൽ നശിപ്പിക്കാൻ സഹായിക്കുന്നു.

Related Articles

Back to top button