ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ലോറിയിലുണ്ടായിരുന്ന ഒരാൾക്ക്..

കോഴിക്കോട് ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. ലോറിയിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി ലുക്മാനാണ് മരിച്ചത്. ചിപ്പിലിത്തോട് – തുഷാരഗിരി റോഡിലാണ് അപകടം ഉണ്ടായത്. നെല്ലിമുക്ക് ഇറക്കത്തിൽ കോൺഗ്രീറ്റിന് ആവശ്യമായ മുട്ടും പലകയും കേറ്റി വന്ന ടിപ്പർ ലോറിയാണ് മറിഞ്ഞത്. വാഹനത്തിൻ്റെ മുന്നിലുണ്ടായിരുന്ന ഡ്രൈവർ, എഞ്ചിനീയർ എന്നിവർക്ക് നിസാര പരിക്കേറ്റു. പെരിന്തൽമണ്ണ സ്വദേശിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

Related Articles

Back to top button