തിഹാർ ജയിലിൽ സുരക്ഷ ശക്തമാക്കി.. തഹാവുർ റാണയും ഛോട്ടാ രാജനും ഉൾപ്പെടെയുള്ളവർ കർശന നിരീക്ഷണത്തിൽ…

ഓപ്പറേഷൻ സിന്ദൂറിന് ശേഷം രാജ്യത്തുടനീളം സുരക്ഷ വർധിപ്പിച്ചതിന്റെ ഭാഗമായി ഡൽഹിയിലെ തിഹാർ ജയിലിൽ സുരക്ഷയും നിരീക്ഷണവും ശക്തമാക്കി. തീവ്രവാദികളും ഗുണ്ടകളുമുൾപ്പെടെയുള്ള കുപ്രസിദ്ധരായ തടവുകാരെ ജയിലിൽ പ്രത്യേക നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.

ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സായുധസേനകൾ സംയുക്തമായി മെയ് ഏഴിന് ആരംഭിച്ച ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ഒമ്പത് ഭീകര കേന്ദ്രങ്ങൾക്ക് നേരെയാണ് ശക്തമായ ആക്രമണമാണ് നടത്തിയത്.  ഇതിന് ശേഷം രാജ്യം കനത്ത ജാഗ്രതയിലായതു കൊണ്ടുതന്നെ, രാജ്യത്തെ ഏറ്റവും വലുതും സുരക്ഷിതവുമായ ജയിൽ സമുച്ചയങ്ങളിലൊന്നായ തിഹാർ ജയിലിലെയും സുരക്ഷ ശക്തമാക്കുകയായിരുന്നു

വിവിധ തലങ്ങളിലുള്ള സുരക്ഷാ പരിശോധനകൾ, കൂടുതൽ സിസിടിവി നിരീക്ഷണം, കർശന  നിരീക്ഷണ പ്രോട്ടോക്കോളുകൾ എന്നിവയാണ് അധിക സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. “അടുത്തിടെയുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പൂർണമായ സുരക്ഷാ പരിശോധന നടത്തിയിട്ടുണ്ട്. പ്രശ്ന സാധ്യതയുള്ള സ്ഥലങ്ങളിൽ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഗുരുതരമായ ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ മുഴുവൻ സമയ സുരക്ഷാ പരിശോധനയും കൂടുതൽ ശക്തമാക്കി” -ജയിൽ വൃത്തങ്ങൾ അറിയിച്ചു

Related Articles

Back to top button