ഭയന്നു വിറച്ച് അച്ഛനും അമ്മയും… ഉ​ഗ്രവിഷമുള്ള പാമ്പ്… കണ്ടത് കു‍ഞ്ഞിന്റെ… 

ഒരു കുഞ്ഞിന്റെ ബൗൺസി ചെയറിന്റെ അടിയിലായിരുന്നു പാമ്പുണ്ടായിരുന്നത്. അതും നല്ല വിഷമുള്ള പാമ്പ്. ടൈ​ഗർ സ്നേക്ക് എന്ന പാമ്പായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഓസ്ട്രേലിയയിലും ടാസ്മാനിയ പോലുള്ള തീരദേശ ദ്വീപുകളിലുമാണ് സാധാരണയായി ഈ പാമ്പിനെ കണ്ടു വരുന്നത്. വളരെ വിഷമുള്ള തരം പാമ്പാണ് ഇത്. 

അങ്ങനെ ഒരു പാമ്പിനെയാണ് കുഞ്ഞിന്റെ ബൗൺസി ചെയറിന് താഴെയായി കണ്ടത്. വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് snakehunteraus എന്ന യൂസറാണ്. . അച്ഛനും അമ്മയുമാണ് കുട്ടിയുടെ ബൗൺസറിനടിയിൽ പാമ്പിനെ കണ്ടത്. രാത്രി വൈകിയിരുന്നു. പിന്നീട്, അത് പാമ്പ് തന്നെയാണെന്ന് ഉറപ്പിച്ചപ്പോൾ അവർ പാമ്പിനെ പിടികൂടുന്നവരെ വിളിക്കുകയായിരുന്നു. 

വീട്ടുകാർക്കോ പാമ്പിനോ ഒന്നും പരിക്കില്ലാതെ തന്നെ വീട്ടിൽ നിന്നും പാമ്പിനെ പിടികൂടി കൊണ്ടുപോവുകയായിരുന്നു.

Related Articles

Back to top button