കോന്നിയിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി…

പത്തനംതിട്ട: കോന്നി കുമ്മണ്ണൂർ കാഞ്ഞിരപ്പാറയിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. വനത്തിലാണ് ജഡം കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. എങ്ങനെയാണ് ചത്തതെന്ന് കണ്ടെത്താൻ പോസ്റ്റുമോർട്ടം നടത്തും.

നേരത്തെ ആഴ്ചകൾക്ക് മുൻപ് അച്ചൻകോവിലാറ്റിൽ കല്ലേലിക്കടവിൽ കടുവയുടെ കുട്ടിയുടെ ജ‍ഡം കണ്ടെത്തിയിരുന്നു. കോന്നി വനം റേഞ്ചിലെ വനമേഖലയോട് ചേർന്ന കല്ലേലി ജനവാസ മേഖലയുടെ സമീപത്തെ സൗത്ത് കുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് ജഡം കണ്ടെത്തിയത്.

Related Articles

Back to top button