പഞ്ചാര കൊല്ലിയിലെ കടുവ ദൗത്യം.. RRT അംഗത്തിന് നേരെ കടുവയുടെ ആക്രമണം… സ്ഥിരീകരിച്ച് മന്ത്രിയും…

പഞ്ചാര കൊല്ലിയിലെ കടുവാ ദൗത്യത്തിനിടെ RRT അംഗത്തിന് പരിക്ക്. മന്ത്രി എ കെ ശശിന്ദ്രനും പരിക്ക് സ്ഥിരീകരിച്ചു. മാനന്തവാടി RRT അംഗം ജയസൂര്യക്കാണ് പരിക്ക് ഏറ്റിരിക്കുന്നത്. ഉൾക്കാട്ടിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ഇദ്ദേഹത്തെ കാടിന് പുറത്തേക്ക് കൊണ്ടുവരാൻ ശ്രമം തുടരുകയാണ്. തറാട്ട് ഭാഗത്ത്‌ കടുവാ തെരച്ചിലിന് ഇറങ്ങിയ സംഘാംഗത്തിനാണ് പരിക്കേറ്റത്. സ്ഥലത്ത് കടുവയെ കണ്ടുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് സംഘമിവിടെയെത്തിയത്. വന്യജീവി ആക്രമണമുണ്ടായതായി മന്ത്രി എ കെ ശശീന്ദ്രൻ സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

Related Articles

Back to top button