ഇടുക്കിയിൽ കടുവയുടെ ആക്രമണം…പശുവിനെയും വളര്‍ത്തു നായയെയും കടിച്ചു കൊന്നു…
ഇടുക്കി വണ്ടിപ്പെരിയറിന് സമീപം അരണക്കല്ലിൽ കടുവയിറങ്ങി. തോട്ടം തൊഴിലാളികളുടെ പശുവിനെയും നായയെയും കൊന്നു.വനം വകുപ്പ് സംഘം സ്ഥലത്ത് എത്തി. പ്രദേശവാസികളായ നാരായണൻ ബാല മുരുകൻ എന്നിവരുടെ വളർത്തു മൃഗങ്ങളെയാണ് കൊന്നത്. കഴിഞ്ഞ ദിവസം സമീപത്തുള്ള ഗ്രാമ്പിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പരിക്ക് പറ്റിയ കടുവ തന്നെയാണെന്നാണ് വിവരം.
കടുവയെ കണ്ടെത്തിയാൽ മയക്കുവെടിവച്ച് പിടികൂകടുവയെ മയക്കുവെടി വെക്കാനുള്ള തയ്യാറെടുപ്പുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വനംവകുപ്പ് നടത്തിയിരുന്നെങ്കിലും സാധിച്ചിരുന്നില്ല. പിന്‍കാലില്‍ പരിക്കേറ്റതിനാല്‍ കടുവ അധികദൂരം സഞ്ചരിക്കാന്‍ സാധ്യതയില്ലെന്ന നിഗമനത്തിലായിരുന്നു വനംവകുപ്പ്.