ഗുരുവായൂരിൽ വ്യവസായിക്ക് 113 കിലോ മൈസൂർ ചന്ദനം കൊണ്ട് തുലാഭാരം… തുകയായി അടച്ചത്…

ഗുരുവായൂർ ക്ഷേത്രത്തിൽ 113 കിലോ മൈസൂർ ചന്ദനം കൊണ്ട് തുലാഭാരം നടത്തി. തിരുപ്പൂർ സ്വദേശിയായ വ്യവസായിയുടെ വകയായിരുന്നു തുലാഭാരം. ഇതിന്റെ തുകയായ 11,30,000 രൂപയാണ് വ്യവസായി ഗുരുവായൂർ ദേവസ്വത്തിലടച്ചത്. ചന്ദനം കിലോയ്ക്ക് 10,000 രൂപയാണ് നിരക്ക്.തുക കൂടുതലായതിനാൽ ചന്ദനം കൊണ്ടുള്ള തുലാഭാരം അപൂർവ്വമാണ്.



