എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവിന്റെ വീട്ടിൽ സ്ഫോടക വസ്തു എറിഞ്ഞ കേസ്; ലീഗ് പ്രവർത്തകൻ പിടിയിൽ..

താമരശ്ശേരി പുതുപ്പാടിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവിന്റെ വീട്ടിൽ സ്ഫോടക വസ്തു എറിഞ്ഞു അക്രമം നടത്തിയ കേസിൽ ലീഗ് പ്രവർത്തകൻ പിടിയിൽ. അമ്പലപ്പടി സ്വദേശി എപി ഷക്കീറാണ് പിടിയിലായത്. ബെംഗളൂരുവിൽ വെച്ചാണ് ഇയാൾ പിടിയിലായത്. യുഡിഎഫ് ആഹ്ലാദ പ്രകടനത്തിനിടയിലാണ് വീടിനു നേരെ അക്രമം ഉണ്ടായത്. പിന്നീട് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ നിരവധിയിടങ്ങളിൽ ആക്രമണം പൊട്ടിപ്പുറപ്പെട്ടിരുന്നു. കണ്ണൂരിലുൾപ്പെടെ വ്യാപക ആക്രമണം നടന്നിരുന്നു.

Related Articles

Back to top button