തവനൂർ സെൻട്രൽ ജയിലിലേക്ക് പൊതികെട്ടുകൾ എറിയുന്നു…രണ്ട് പേരെ ജയിൽ ഉദ്യോഗസ്ഥർ പിടികൂടി…പിടിയിലായവരുടെ കൈയിൽ..

തവനൂർ സെൻട്രൽ ജയിലിലേക്ക് ബീഡിക്കെട്ടുകൾ എറിയാൻ ശ്രമിക്കവെ രണ്ട് പേരെ ജയിൽ ഉദ്യോഗസ്ഥർ പിടികൂടി. മൂക്കുതല കാഞ്ഞിയൂർ കിഴക്കോട്ട് വളപ്പിൽ കെ എ റമീസ്, നന്നംമുക്ക് മല്ലിശ്ശേരിപ്പറമ്പിൽ അനു സുബൈർ എന്നിവരെയാണ് ജയിലിലേക്ക് ബീഡി എറിയാൻ ശ്രമിക്കവേ ജയിൽ ഉദ്യോഗസ്ഥർ പിടികൂടിയത്. പ്രതികൾക്കെതിരെ നടപടിയെടുക്കാൻ കുറ്റിപ്പുറം പൊലിസ് സ്റ്റേഷനിൽ തവനൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് റിപോർട്ട് നൽകി

Related Articles

Back to top button