തൃശൂരിലെ 30കാരൻറെ കൊലപാതകം…14കാരൻ യുവാവിനെ ആക്രമിച്ചത് കൊല്ലാനുള്ള ഉദ്ദേശത്തിൽ…എഫ്ഐആർ പുറത്ത്….
30 വയസുള്ള യുവാവിനെ 14കാരൻ കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് എഫ്ഐആറിന്‍റെ പകര്‍പ്പ് പുറത്ത്. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പ്രതികള്‍ക്കെതിരെയും കൊലക്കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുകയാണെന്ന കരുതിയാണ് കൊല്ലപ്പെട്ട ലിവിൻ 14 കാരനെയും 16 കാരനെയും ചോദ്യം ചെയ്തതെന്ന് എഫ്ഐആറിലുണ്ട്. ഇതേ തുടര്‍ന്ന് ലിവിനുമായി 14കാരനും 16കാരും തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനുശേഷം ഉണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും എഫ്ഐആറിലുണ്ട്. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് 14കാരൻ ലിവിനെ ആക്രമിച്ചതെന്നും എഫ്ഐആറിലുണ്ട്.