കേന്ദ്രത്തിന്റെ പുതിയ വിജ്ഞാപനത്തോടെ തൃശൂര്‍ പൂരം നടത്താനാകാത്ത സാഹചര്യം…മന്ത്രി കെ രാജന്‍..
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനത്തോടെ തൃശൂര്‍ പൂരം നടത്തിപ്പ് പ്രതിസന്ധിയിലെന്ന് മന്ത്രി കെ രാജന്‍. പൂരം വെടിക്കെട്ട് തേക്കിന്‍കാട് മൈതാനിയില്‍ നടത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. റോഡും വെടിക്കെട്ട് നടക്കുന്ന സ്ഥലവുമായി 200 മീറ്റര്‍ ദൂരം വേണമെന്ന നിബന്ധന അപ്രായോഗികമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ എതിര്‍പ്പ് അറിയിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രത്തിന്റെ എക്‌സ്‌പ്ലോസീവ് നിയമത്തിലെ ഭേദഗതി ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രി കെ രാജന്റെ വിമര്‍ശനങ്ങള്‍. കാണികള്‍ക്ക് ഉള്ള ദൂര പരിധി 60 മീറ്റര്‍ ആക്കി കുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പുതിയ ഭേദഗതി. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലാണ് ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്.




