KCL സീസൺ ഉജ്ജ്വല ജയത്തോടെ തുടക്കമിട്ട് തൃശൂർ…
KCL സീസൺ 2 പോരാട്ടങ്ങൾക്ക് ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല ജയത്തോടെ തുടക്കമിട്ട് തൃശൂർ. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആലപ്പിയെ കൂറ്റൻ സ്കോർ നേടുന്നത്തിൽ പിടിച്ചുകെട്ടി 151ൽ തളയ്ക്കാൻ തൃശൂരിനായി . ക്യാപ്റ്റൻ അസറുദീന്റെ അർധസെഞ്ചുറിയാണ് (56) പൊരുതാനാകുന്ന സ്കോറിലേക്ക് ആലപ്പിയെ എത്തിച്ചത്. അസറുദീന് പുറമെ 30 റൺസ് നേടിയ ശ്രീരൂപ് എം.പിയ്ക്ക് മാത്രമാണ് ആലപ്പിക്കായി തിളങ്ങാൻ സാധിച്ചത്. ഏഴ് വിക്കറ്റ് നഷ്ടത്തിലായിരുന്നു ആലപ്പിയുടെ 151 റൺസ് നേട്ടം. തൃശൂരിന്റെ സിബിൻ ഗിരീഷ് നാല് വിക്കറ്റ് നേടി ബൗളിങ്ങിൽ മികച്ച് നിന്നു.