സ്വപ്നം പോലും കാണാൻ കഴിയാത്ത ഡിവിഷനുകളിൽ ബിജെപിയ്ക്ക് വലിയ മുന്നേറ്റം ഉണ്ടാകും…

തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വരാനിരിക്കെ ജനങ്ങൾ ബിജെപിയുടെ പ്രചാരണം ആവാഹിച്ചു കഴിഞ്ഞെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർ കോർപ്പറേഷനിലുൾപ്പെടെ ബിജെപിയുടെ പ്രതീക്ഷ ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിലുള്ള പ്രതീക്ഷ വർദ്ധിച്ചതായി ജനങ്ങൾ തന്നെ പറയുന്നതാണ് തങ്ങളുടെ ആത്മവിശ്വാസമെന്നും പോകുന്ന സ്ഥലങ്ങളിൽ നിന്നെല്ലാം ലഭിക്കുന്ന സൂചന അതാണെന്നുമായിരുന്നു സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത്.

തൃശൂരിൽ കുറച്ച് പ്രധാന്യം കൂടുതലാണ്. 2024 ജൂൺ നാലിനുശേഷം കേരളത്തിൻറെ പൾസ് അറിയണമെങ്കിൽ തൃശൂരിൽ വന്ന് തിരക്കണം. സത്യസന്ധമായ പൾസ് തൃശൂരിൽ നിന്നും അനുഭവപ്പെടുന്നുണ്ട്. വികസിത് ഭാരത് 2047 എന്ന മുദ്രാവാക്യത്തിലൂന്നിയാണ് തങ്ങളുടെ പ്രവർത്തനം. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണത്തിൽ അല്ല കാര്യം. ജനങ്ങൾ വഞ്ചിക്കപ്പെടാത്ത ഒരു ഭരണ നിർവഹണത്തിന് ബിജെപിയുടെ സാന്നിധ്യം ഉണ്ടാകും. തൃശൂർ നഗരസഭയിൽ ബിജെപിക്ക് സ്വപ്നം പോലും കാണാൻ കഴിയാത്ത ഡിവിഷനുകളിൽ വലിയ മുന്നേറ്റം ഉണ്ടാകും. കൃത്യതയോടെ സ്ഥാനാർത്ഥികളെ നീർണ്ണയിച്ചാൽ തൃശൂർ കോർപ്പറേഷൻ ബിജെപി ഭരിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Related Articles

Back to top button