മദ്യപിച്ച് ലക്കുകെട്ട് യാത്രികരുടെ അതിക്രമം.. പാലിയേക്കര ടോള്‍ പ്ലാസയില്‍ നാടകീയ സംഭവം…
പാലിയേക്കര ടോള്‍പ്ലാസയില്‍ കാര്‍ നിര്‍ത്തിയിട്ട് യാത്രികരുടെ അതിക്രമം. ടോള്‍പ്ലാസയിലെത്തിയ കാര്‍, ടോള്‍ബൂത്ത് കടന്നതിനുശേഷം ട്രാക്കില്‍ നിര്‍ത്തിയിട്ട് ജീവനക്കാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.കാര്‍യാത്രക്കാര്‍ മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ടോള്‍പ്ലാസയിലെ ട്രാക്കുകളില്‍ കാര്‍ മറ്റിയിട്ട് ഇവര്‍ പ്രശ്‌നമുണ്ടാക്കുന്നത് തുടര്‍ന്നു. ചോദ്യം ചെയ്യാന്‍ ശ്രമിച്ച ജീവനക്കാരെ കാറിന്റെ ജാക്കി ലിവര്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു.
ഇതിനിടെ ടോള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയതോടെ ഇവര്‍ കാറുമായി കടന്നു കളഞ്ഞതായാണ് വിവരം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്



