എംഡിഎംഎയുമായി വർക്കലയിൽ മൂന്ന് യുവാക്കൾ പിടിയിൽ…

തിരുവനന്തപുരം: വർക്കലയിൽ വിൽപ്പനക്കെത്തിച്ച എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. വെള്ളറട കാരക്കോണം കുന്നത്തുകാൽ സ്വദേശികളായ പ്രവീൺ (33), വിഷ്ണു (33), ഷാഹുൽ ഹമീദ് (25) എന്നിവരാണ് പിടിയിലായത്.

വർക്കല ജനതാമുക്ക് റെയിൽവേ ഗേറ്റിനു സമീപത്ത് നിന്നും പുലർച്ചെ 2 മണിയോടെ ഡാൻസാഫ് ടീമും അയിരൂർ പൊലീസും ചേർന്നാണ് കാറിലെത്തിയ പ്രതികളെ പിടികൂടിയത്.

Related Articles

Back to top button